---
title: "പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും"
english_title: "Kerala Plus One Result 2026 To Be Declared Today at 3 PM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372847/kerala-plus-one-result-2026-declared-today-3pm`"
published_at: "2026-07-17T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a599e72932be_1000178636.jpg"
keywords: []
---

# പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിലെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

## Article Content

**തിരുവനന്തപുരം**: കേരളത്തിലെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഫലം ഇന്ന് പുറത്തുവിടുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ നിശ്ചിത സമയത്ത് നടത്താനായിരുന്നില്ല.

ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാനമൊട്ടാകെ ഫലപ്രഖ്യാപനത്തിന് തീരുമാനമായത്.

ഫലം അറിയുന്നതിനായി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, സ്കൂൾ വഴി, എസ്എംഎസ് എന്നീ മാർഗങ്ങൾ ഉപയോഗിക്കാം.

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഫലത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സെർവർ തിരക്ക് കാരണം വെബ്സൈറ്റുകൾ സ്ലോ ആകാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372847/kerala-plus-one-result-2026-declared-today-3pm`)